Please select from the following:
അമല മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗം നടത്തിയ ശില്പശാല "റിനൈസെൻസിൻ്റെ " ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.ബെറ്റസി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.ദീപ്തി രാമകൃഷ്ണൻ, ഫാർമകോളജി വിഭാഗം മേധാവി ഡോ. വി.കെ പ്രതിഭ, അസോസിയേറ്റ് പ്രൊഫസർ ഡോ.ബോണി രാജൻ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ മെഡിക്കൽ കോളേജിൽ നിന്ന് പി.ജി വിദ്യാർത്ഥികളും ഡോക്ടർമാരും അടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു.