Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 23-05-26 08:00:00
  • To : 23-05-26 05:00:00
  • May 23, 2026

അമലയിൽ ലൈബ്രററി നാഷണൽ കോൺഫ്രൻസും അവാർഡ് ദാനവും

അമല മെഡിക്കൽ കോളേജ് നടത്തിയ ലൈബ്രററി നാഷണൽ കോൺഫ്രൻസ്  ഉദ്ഘാടനവും എ. എൽ. എ. അവാർഡ് ദാനവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത കില ഡയറക്ടർ എ. നിസാമുദീൻ ഐ.എ.എസ്. രണ്ടു പുസ്തകങ്ങളുടെ പ്രകാശന കർമ്മവും നടത്തി. ഡി. വി. കെ. ലൈബ്രറേറിയൻ ഫാ.ഡോ.ജോൺ നീലങ്കാവിൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡും, അളഗപ്പ യൂണിയവേഴ്സിറ്റി ലൈബ്രറേറിയൻ ഡോ.പി. മുത്തുമാരി, കാരുണ്യ യൂണിവേഴ്സിറ്റി ലൈബ്രറേറിയൻ ഡോ. മേഴ്‌സി ലിഡിയ, സെന്റ്. അലോഷ്യസ് കോളേജ് ലൈബ്രറേറിയൻ മിസ്. വിനീത ഡേവിസ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ. അധ്യക്ഷധവഹിച്ചു. പാലക്കാട് കേന്ദ്രിയ വിദ്യാലയ ലൈബ്രേറിയൻ  മുജീബ് റഹ്മാൻ, വെള്ളാനിക്കര കാർഷിക കോളേജ് ലൈബ്രേറിയൻ  ഡോ.വി.എസ് സ്വപ്ന, ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ലൈബ്രേറിയൻ  ശ്രീജ രാമചന്ദ്രൻ അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബെറ്റ്സി  തോമസ് , ചീഫ് ലൈബ്രേറിയൻ  പ്രൊഫ.ഡോ.എ. റ്റി. ഫ്രാൻസിസ്, ഓർഗനൈസിംഗ് സെക്രട്ടറി സി.ജി. ദീപ എന്നിവർ പ്രസംഗിച്ചു. ആറു സെക്ഷനുകളിലായി 52 പേപ്പറുകൾ അവതരിപ്പിച്ചു.