ആബാ സൊസൈറ്റി ഓണകിറ്റ് വിതരണം

  • September 01, 2025

ആബാ സൊസൈറ്റി ഓണകിറ്റ് വിതരണം

അമലയില്‍ പ്രവര്‍ത്തിക്കുന്ന ആബാചാരിറ്റബിള്‍ സൊസൈറ്റി പ്രദേശത്തെ നിര്‍ധനര്‍ക്ക് ഓണകിറ്റുകളും പഠനത്തില്‍ മികവ്  തെളിയിച്ച എസ്.എസ്.എല്‍.സി. മുതല്‍ പി.ജി. വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. ചടങ്ങിന്‍റെ ഉദ്ഘാടനകര്‍മ്മം പ്രശസ്ത സംഗീതജ്ഞന്‍ റിസന്‍ മുറ്റിച്ചൂക്കാരന്‍ നിര്‍വ്വഹിച്ചു. അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് സിമി അജിത്കുമാര്‍, പഞ്ചായത്തംഗം ടി.എസ്.നിതീഷ്, ആബാ ചെയര്‍മാന്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, മോഡറേറ്റര്‍  ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രസിഡന്‍റ് സി.എ.ജോസഫ്, കണ്‍വീനര്‍ സി.ജെ.ജോബി, കമ്മറ്റി അംഗം സിസ്റ്റ്ര്‍ ലിഖിത എന്നിവര്‍ പ്രസംഗിച്ചു. പന്ത്രണ്ടോളം ടീമുകള്‍ പങ്കെടുത്ത ഓണപ്പാട്ട് മത്സരത്തില്‍ ജൂനിയര്‍  വിഭാഗത്തില്‍ ദേവമാതാ പബ്ലിക് സ്ക്കൂളും സീനിയര്‍ വിഭാഗത്തില്‍ അമല മെഡിക്കല്‍ കോളേജും ജേതാക്കളായി.