അമല ആശുപത്രി അഗതികളോടൊപ്പം ഓണാഘോഷം നടത്തി

  • Home
  • News and Events
  • അമല ആശുപത്രി അഗതികളോടൊപ്പം ഓണാഘോഷം നടത്തി
  • August 24, 2026

അമല ആശുപത്രി അഗതികളോടൊപ്പം ഓണാഘോഷം നടത്തി

അമല നഗർ: അമല ആശുപത്രിയിലെ നഴ്സുമാരും, ജനറൽ നഴ്സിംഗ് സ്റ്റുഡന്റസും സ്റ്റാഫ് അംഗങ്ങളും  സി.എൻ.ജി.എ (കാത്തലിക് നേഴ്സസ് ഗിൽഡ്  ഓഫ് അമല) യുടെ നേതൃത്വത്തിൽ പേരമംഗലം 'മരിയ ഭവൻ ' എന്ന  സ്പെഷ്യൽ സ്കൂളിലെ അന്തേവാസികളോടു ചേർന്ന്  ഓണാഘോഷം നടത്തി. അമലയിലെ ജനറൽ നഴ്സിംഗ് സ്റ്റുഡന്റസ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ അവരോ ടൊപ്പം  നൃത്തചുവടുകളും ഓണപ്പാട്ടും തിരുവാതിരയും ഓണകളികളും കളിച്ച് ഓണത്തിൻ്റെ സന്തോഷം പങ്കുവച്ചത് തങ്ങളുടെ ദുഃഖങ്ങൾ മറക്കാൻ സഹായിച്ചെന്നു അന്തേവാസികൾ അഭിപ്രായപെട്ടു. തിരക്കുകൾക്കിടയിലും തങ്ങളോടൊപ്പം സമയം ചിലവഴിച്ചതിന് അന്തേവാസികൾ അമലയിലെ സ്റ്റാഫ് അംഗങ്ങളോടും  സ്റ്റു ഡന്റ്സിനോടും നന്ദി പറഞ്ഞു. നാം പലരെങ്കിലും നമ്മിലെ ദൈവീക ചൈതന്യം ഒന്നാണെന്ന് അമല മെഡിക്കൽ കോളേജ് ജോയിൻ്റ് ഡയറക്ടർ ഫാദർ ജെയ്സൺ മുണ്ടൻമാണി സി. എം. ഐ. തൻ്റെ ഓണ സന്ദേശത്തിൽ പറഞ്ഞു. സ്ഥാപനത്തിൻ്റെ  അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലൂസിയ എന്നിവർ ഓണസന്ദേശം നൽകി. അമലയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു സ്റ്റാഫ് അംഗങ്ങളും നൽകിയ സമ്മാനങ്ങളും മധുര പലഹാരങ്ങളും അന്തേവാസികൾക്ക് പങ്കുവച്ച് അമല മെഡിക്കൽ കോളേജ് അംഗങ്ങൾ അർത്ഥപൂർണ്ണമായ ഓണാഘോഷം നടത്തി.