- August 22, 2026
വെള്ളാറ്റഞ്ഞൂർ അമല ആർ.എച്ച്.ടി.സിയിൽ വയോജനങ്ങൾ 'സൗഹൃദപ്പൊന്നോണം -2026' ആഘോഷിച്ചു
വെള്ളാറ്റഞ്ഞൂർ: അമല മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും വെള്ളാറ്റഞ്ഞൂർ റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്ററിന്റെയും (RHTC) സംയുക്താഭിമുഖ്യത്തിൽ 'സൗഹൃദപ്പൊന്നോണം -2026' ആഘോഷങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര താരം ഷാൻ സായ് കെ.എസ് നിർവ്വഹിച്ചു.ചടങ്ങിൽ അമലാ ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മൽ CMI ഓണസന്ദേശം നൽകി. ഡോ. സി. ആർ. സാജു, ഡോ. ദീപ്തി രാമകൃഷ്ണൻ,മിസ്റ്റർ ബോർജിയോ ലൂയിസ് എന്നിവർ സംസാരിച്ചു. വയോജനകൂട്ടായ്മയായ സൗഹൃദം ടീം അവതരിപ്പിച്ച രംഗപൂജ, പുരുഷന്മാരുടെ തിരുവാതിരക്കളി , ആർ.എച്ച്.ടി.സി ടീമിന്റെ തിരുവാതിര തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.