അടാട്ട് പഞ്ചായത്തിൽ ലോക കൊതുകുദിനാചരണം.

  • Home
  • News and Events
  • അടാട്ട് പഞ്ചായത്തിൽ ലോക കൊതുകുദിനാചരണം.
  • August 20, 2026

അടാട്ട് പഞ്ചായത്തിൽ ലോക കൊതുകുദിനാചരണം.

അമല മെഡിക്കൽ കോളേജ് എ. എം. എഫ്. എ. സി. സി യും അടാട്ട് ഗ്രാമപഞ്ചായത്ത് ഒന്നും രണ്ടും മൂന്നും വാർഡുകളും സംയുക്തമായി സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ചിറ്റിലപ്പിള്ളി വി. വി സ്കൂളിൽ വെച്ച് അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദേവസ്സി പി.ജെ നിർവഹിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ രത്നവല്ലി സത്യൻ, രാജീവ് എസ്.ഡി, സിജി സി.ജെ, കമ്മ്യൂണിറ്റി വിഭാഗം എന്റെമോളജിസ്റ്റ് മുഹമ്മദ് റാഫി, പി.ആർ.ഒ ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു. മൂന്നു വാർഡുകളിൽ ആയി നടത്തിയ കൊതുക് ജന്യരോഗ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം പ്രസ്തുത യോഗത്തിൽ വച്ച് നൽകപ്പെട്ടു. തുടർന്ന് മൂന്നു വാർഡുകളിലെ വിവിധ ഭാഗങ്ങളിലും അംഗൻവാടികളിലും കൊതുക് ജന്യ രോഗങ്ങളെക്കുറിച്ചും അതിന്റെ നിയന്ത്രണ മാർഗങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും വീടുകൾ കയറിയുള്ള കൊതുക് നിരീക്ഷണ ഉറവിട നശീകരണ പരിപാടിയും നടത്തി.