- August 21, 2025
അമല മെഡിക്കൽ കോളേജും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശ്ശൂരും , ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, ഇരിഞ്ഞാലക്കുടയുമായി ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ റവ. ഫാ ജൂലിയസ് അറക്കൽ സി എം ഐ, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ .ജോൺ പാലിയേക്കരയും തമ്മിൽ ധാരണാപത്രം കൈമാറി. ആരോഗ്യ മേഖലയിൽ സങ്കീർണമായി നേരിടുന്ന പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരങ്ങൾ കണ്ടെത്തുക , അക്കാദമിക് സഹകരണവും അന്തർവിഭാഗ ഗവേഷണവും വളർത്തുക, വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം , അതിനുപുറമെ , വൈദ്യശാസ്ത്രവും എഞ്ചിനീയറിംഗും തമ്മിലുള്ള മേഖലകളിൽ സംയുക്ത ഗവേഷണ പദ്ധതികൾ നടപ്പാക്കുക, നവീകരണം പ്രോത്സാഹിപ്പിക്കുന്ന സെമിനാറുകൾ, കോൺഫറൻസുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുക., അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അക്കാദമിക്, ഗവേഷണ കൈമാറ്റ പ്രവർത്തനങ്ങൾ സജ്ജമാക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും അസ്സോസിയേറ്റ് ഡയറക്ടർ, റവ ഫാ ആന്റണി മണ്ണുമ്മൽ സി എം ഐ , വൈസ് പ്രിൻസിപ്പൽ ആൻഡ് ഐ. ക്യു. എ. സി. കോർഡിനേറ്റർ ഡോ ദീപ്തി രാമകൃഷ്ണൻ, അമല കാൻസർ റിസർച്ച് സെന്റർ ചീഫ് റിസർച്ച് അഡ്മിനിസ്‌ട്രേറ്റർ ഡോ ജോബി തോമസ് കെ., ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് വിഭാഗ മേധാവി , ഡോ അജിത് ടി. എ. എന്നിവരും ക്രൈസ്റ്റ് കോളേജിൽ നിന്നും ജോയിന്റ് ഡയറക്ടർ റവ.ഫാ. മിൽനെർ പോൾ വിതയത്തിൽ , പ്രിൻസിപ്പൽ ഡോ സജീവ് ജോൺ , പ്രിൻസിപ്പാൾ ഇലെക്ട് ഡോ സിജോ എം ടി, വൈസ് പ്രിൻസിപ്പൽ ഡോ വി ഡി ജോൺ , പ്രൊഫസർ ഓഫ് പ്രാക്ടീസ് ഡോ സുനിൽ പോൾ , കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ സുനി ജോസ് , അക്കാദമിക് ഡയറക്ടർ ഡോ മനോജ് ജോർജ് എന്നിവർ പങ്കെടുത്തു