റിസർച്ച് ഇൻഫർമാറ്റിക്സിൽ ചതുർദിന ശിൽപശാല അമലയിൽ ആരംഭിച്ചു

  • Home
  • News and Events
  • റിസർച്ച് ഇൻഫർമാറ്റിക്സിൽ ചതുർദിന ശിൽപശാല അമലയിൽ ആരംഭിച്ചു
  • August 19, 2025

റിസർച്ച് ഇൻഫർമാറ്റിക്സിൽ ചതുർദിന ശിൽപശാല അമലയിൽ ആരംഭിച്ചു

അമല മെഡിക്കൽ കോളജിൽ അദ്ധ്യാപകർക്കും ഡോക്ടർമാർക്കുമായുള്ള ചതുർദിന ശിൽപശാല ആരംഭിച്ചു.ലൈബ്രറി & റിസർച്ച് ഡോക്യുമെൻ്റേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ശിൽപശാല ബംഗ്ലൂരു ധർമ്മാരാം വിദ്യാ ക്ഷേത്രം ഫാക്കൽററി അംഗം ഫാ. ഡോ. ജോൺ നിലങ്കാവിൽ സി.എം.ഐ. ഉൽഘാടനം ചെയ്തു.ജോ. ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ. അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ചീഫ് ലൈബ്രേറിയൻ പ്രൊഫ. ഡോ. എ.റ്റി. ഫ്രാൻസീസ്, കോർഡിനേറ്റർ ഗ്ലാഡിസ് ജോർജ് എന്നിവർ സംസാരിച്ചു.റിസർച്ച് സോഴ്സസ്, വിവര ശേഖരണവും വിശകലനവും, റഫറൻസ് മാനേജ്മെൻ്റ്, പ്ലാജിയാറിസം നിയന്ത്രണം, പ്രസിദ്ധീകരണം തുടങ്ങിയ വിഷയങ്ങൾ ഡോ. ജോൺ നീലങ്കാവിൽ, ഡോ. എ.റ്റി. ഫ്രാൻസിസ്, ഡോ. ഡിജോ ഡേവിസ്, ലിറ്റി വി.ജെ., ഗ്ലാഡിസ് ജോർജ് എന്നിവർ നയിച്ചു.വിവിധ വകുപ്പുകളിൽ നിന്നായി 30 അദ്ധ്യാപകരും ഡോക്ടർമാരും ലൈബ്രേറിയന്മാരും പങ്കെടുത്തു.ശിൽപശാല വെള്ളിയാഴ്ച സമാപിക്കും.