അമലയിൽ ലബോറട്ടറി പ്രാക്ടീസിനെ അധികരിച്ച് ശില്പശാല

  • Home
  • News and Events
  • അമലയിൽ ലബോറട്ടറി പ്രാക്ടീസിനെ അധികരിച്ച് ശില്പശാല
  • September 12, 2025

അമലയിൽ ലബോറട്ടറി പ്രാക്ടീസിനെ അധികരിച്ച് ശില്പശാല

അമല മെഡിക്കൽ കോളേജിൽ ലബോറട്ടറി പ്രാക്ടീസിന്റെ ന്യൂതന വശങ്ങളെക്കുറിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർമാരായ ഫാ. ജെയ്സൺ മുണ്ടന്മാണി സി.എം.ഐ, ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ, ലബോറട്ടറി ഡയറക്ടർ ഡോ. റീന ജോൺ, ഡോ. മരിയ തോമസ്, മാനേജർ പി.എസ് അനന്ദ് എന്നിവർ പ്രസംഗിച്ചു. ലബോറട്ടറി റിസൾട്ടുകളുടെ കൃത്യതകളെ കുറിച്ച് യോഗം ചർച്ചചെയ്തു.