- September 09, 2025
അമല അര്‍ബന്‍ ഹെല്‍ത്ത് സെന്‍റര്‍ ചേറ്റുപുഴയില്‍ ആരംഭിച്ചു
അമല മെഡിക്കല്‍ കോളേജ് ചേറ്റുപുഴ "ഇന്‍സൈറ്റില്‍" ആരംഭിച്ച അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്‍സൈറ്റ് ഫൗണ്ടര്‍ ഡയറക്ടര്‍ ഫാ.പോള്‍ പോട്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര, വാര്‍ഡ് കൗണ്‍സിലര്‍ ലാലി ജെയിംസ്, ഇന്‍സൈറ്റ് ട്രസ്റ്റ് ഡയറക്ടര്‍ ഫാ.ലിജോയ് എലവുത്തിങ്കല്‍, ദേവമാതാ കൗണ്‍സിലര്‍ ഫാ.ജോര്‍ജ്ജ് തോട്ടാന്‍, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.സി.ആര്‍.സാജു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ മെഡിസിന്‍, ന്യൂറോളജി വിഭാഗങ്ങളും ലാബ്, ഫാര്‍മസി, പ്രതിരോധകുത്തിവെയ്പ് സൗകര്യങ്ങളും അര്‍ബന്‍ സെന്‍ററില്‍ ലഭ്യമാണ്.