- April 22, 2025
അമലയില്‍ അമ്മയും കുഞ്ഞും പദ്ധതി ഗുണഭോക്തൃ സംഗമം
അമല മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും പദ്ധതിയുടെ ഗുണഭോക്താക്കളായ 500 അമ്മമാരുടെയും അവര്‍ക്ക് ജനിച്ച കുട്ടികളുടെയും, പുതിയതായി ഈ പദ്ധതിയില്‍ ചേര്‍ന്ന 100 ഗർഭിണികളുടെയും സംഗമം നടന്നു. മേരിയും ജിൻസനും (അമ്മാമ്മയും കൊച്ചു മോനും സോഷ്യല്‍മീഡിയ താരങ്ങള്‍) ചടങ്ങില്‍ മുഖ്യ അതിഥികളായി പങ്കെടുത്തു. പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലീല രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സി. എം. ഐ, ജോയിന്‍റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍. ജര്‍മ്മനിയില്‍ നിന്ന് എത്തിയ മോനിക പ്രോജക്ട് കോഡിനേറ്റര്‍ ഡോ.സിസ്റ്റര്‍. ലൂസെല്ല, ഗൈനക്കോളജി മേധാവി ഡോ.അനോജ് കാട്ടൂക്കാരന്‍, ശിശുരോഗ വിഭാഗം മേധാവി ഡോക്ടര്‍ കല്യാണി പിള്ള, ഹോപ് ഇന്‍ചാര്‍ജ് സിസ്റ്റര്‍. കെ.ജെ. കൊച്ചുമേരി എന്നിവര്‍ പ്രസംഗിച്ചു. ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭത്തില്‍ ഉരുവാകുന്നത് മുതല്‍ ആ കുഞ്ഞ് ജനിച്ച് 1000 ദിനങ്ങള്‍ പിന്നിടുന്നത് വരെ സൗജന്യ ചികിത്സയും പരിചരണവും നല്‍കുന്നതാണ് ഈ പദ്ധതി.