- April 26, 2026
സൗജന്യ കിഡ്നി സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു
അമല ഫെല്ലോഷിപ്പ് കല്ലേറ്റിങ്കര യൂണിറ്റ് കോസ്മോപോളിടെൻ ക്ലബ്ബ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ അമല ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ കിഡ്നി സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. അമല ഫെല്ലോഷിപ്പ് കല്ലേറ്റുംകര യൂണിറ്റ് പ്രസിഡണ്ട് നെൽസൺ മാവേലി അധ്യക്ഷനായിരുന്നു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.അമല മെഡിക്കൽ കോളേജ് ജോയിൻറ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരക്കൽ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ മേരി ജോൺസൺ, വർഗീസ് തുളുവത്ത്, ജിജോ ജോസ്, സോണി സി പുലിക്കോട്ടിൽ, ജോയ് മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു