Please select from the following:
അമലയിൽ പ്രവർത്തിക്കുന്ന ആബ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷത്തിന്റെ ഉദ്ഘാടനവും ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് ദാനവും എം.എൽ.എ. സേവിയർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി.പി.നന്ദകുമാർ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് ഏറ്റുവാങ്ങി.അമല ഡയറക്ടർ ഫാ. ജൂലിയാസ് അറക്കൽ സി.എം.ഐ , ജോയിൻറ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ സി.എം.ഐ , ശ്രീമതി സുഷമാ നന്ദകുമാർ , ആബാ പ്രസിഡൻറ് സി.എ.ജോസഫ് , മുൻ പ്രസിഡൻറ് പി.ജെ. വർഗീസ് , കൺവീനർ ജോസഫ് വിൽസൺ എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു മുതൽ പിജി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് സ്കോളർഷിപ്പുകൾ നൽകി. ഓണക്കോടി വിതരണവും നടത്തി. അടുത്തവർഷം മുതൽ എം.ബി.ബി.എസ്, പി.ജി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ പഠനം നടത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകൾ നൽകുവാൻ വേണ്ടി 15 ലക്ഷം രൂപ എൻഡോമെന്റ് ഏർപ്പെടുത്തുമെന്ന് അവാർഡ് ജേതാവ് നന്ദകുമാർ പ്രഖ്യാപിച്ചു.