- June 21, 2025
അമല മെഡിക്കൽ കോളേജിൽ ലോക വെള്ളപ്പാണ്ട് ദിനാചരണം
അമല മെഡിക്കൽ കോളേജിൽ ത്വക് രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വെള്ളപ്പാണ്ട് ദിനാചരണത്തിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ നിർവഹിച്ചു. ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. ക്രൈറ്റൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് നസീർ, ഡോ. മീഖ, മിസ്. നേഹ എന്നിവർ സന്നിഹിതരായിരുന്നു. ദിനാചരണത്തിനോട് അനുബന്ധിച്ച് പോസ്റ്റർ, റീൽസ്,ക്വിസ് എന്നീ മത്സരങ്ങൾ നടത്തി, വിജയികൾക്ക് സമ്മാനവും നൽകി