- June 24, 2025
വായനയും വിജ്ഞാന സമ്പാദനവും സംസ്ക്കാരത്തിൻ്റെ അടിസ്ഥാനം: വൈശാഖൻ
അമല മെഡിക്കല്‍ കോളേജ് , നഴ്സിങ് കോളേജ്, നഴ്സിങ് സ്കൂള്‍, പാര മെഡിക്കല്‍, ആയുര്‍വേദം എന്നീ പഠന വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ വായന വാരാഘോഷത്തിന്റെ ഉല്‍ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കോളേജുകളിലെ നല്ല ലൈബ്രറി വായനക്കാരെ ആദരിച്ചു. വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍, എന്നിവര്‍ക്കായി ഒരു മാസമായി നടത്തിയ സാഹിത്യ, ക്വിസ്സ്, മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹo വിതരണം ചെയ്തു. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ മാഗസീന്‍ പ്രൊമോ റിലീസ് ഉം, സീനിയര്‍ സൈന്‍റിഫിക് റിസേര്‍ച്ച് ഓഫീസര്‍ ഡോ. ജോബി തോമസ് എഴുതിയ നാല് പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.അമല ഡയറക്റ്റര്‍ ഫാ. ജൂലിയസ് അറക്കല്‍ സി.എം.ഐ. അധ്യക്ഷത വഹിച്ചു.“വായനയും മാനസിക ആരോഗ്യവും” എന്ന വിഷയത്തിലുള്ള സെമിനാര്‍ അമല കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ പ്രൊഫ. ഡോ. സാജു സി. ആര്‍. അവതരിപ്പിച്ചു.കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സഡ് സ്റ്റഡീസ് ലൈബ്രേറിയന്‍ ഡോ.ബി.ഷാജി പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തി.ഡെപ്യൂട്ടി ലൈബ്രേറിയന്‍ ജിക്കൊ ജെ.കോടങ്കണ്ടത്ത് വായന പ്രതിജ്ന്യ്ക്കു നേതൃത്വം നൽകി.അമല ഓങ്കോളജി വാർഡിലേയ്ക്ക് പ്രജ്യോതി നികേതൻ കോളേജ് സംഭാവന ചെയ്ത പുസ്തകങ്ങൾ തദവസരത്തിൽ ഏറ്റുവാങ്ങി.പ്രൊഫസ്സറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ. റ്റി. ഫ്രാന്‍സിസ്, ഡോ. ലോല ഭാസ്, സി. ഡോ. ലിത ലിസ്ബത്ത്, ഡോ. സാവിത്രി എം.സി., സി. മിനി, എസ്. സി.വി., ഡോ. ജയദീപ്, ലൈബ്രേറിയന്‍ ലിറ്റി വി.ജെ, വിദ്ധ്യാർത്ഥി പ്രതിനിധികളായ അയന ബേബി, മാക്ക് ലോഫ് മാത്യൂ മാർട്ടിൻ, ആൻ മരിയ ജോഷി, ഹരിപ്രിയ എസ്, ശ്രീലേഖ ഇ.എസ്, എന്നിവര്‍ സംസാരിച്ചു.