കിരാലൂർ ഹെൽത്ത് സബ് സെൻ്ററിൽ വച്ച് സൗജന്യ ഓറൽ ക്യാൻസർ നിർണ്ണയവും, ക്ഷയരോഗ നിർണ്ണയവും ബോധവൽക്കരണ ക്ലാസ്സും നടത്തി.

  • Home
  • News and Events
  • കിരാലൂർ ഹെൽത്ത് സബ് സെൻ്ററിൽ വച്ച് സൗജന്യ ഓറൽ ക്യാൻസർ നിർണ്ണയവും, ക്ഷയരോഗ നിർണ്ണയവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
  • March 20, 2025

കിരാലൂർ ഹെൽത്ത് സബ് സെൻ്ററിൽ വച്ച് സൗജന്യ ഓറൽ ക്യാൻസർ നിർണ്ണയവും, ക്ഷയരോഗ നിർണ്ണയവും ബോധവൽക്കരണ ക്ലാസ്സും നടത്തി.

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെയും അമല ഗ്രാമ പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 20/3/2025 വ്യാഴം രാവിലെ 10 മണി മുതൽ വേലൂർ പഞ്ചായത്തിലെ കിരാലൂർ ഹെൽത്ത് സബ് സെൻ്ററിൽ വച്ച് സൗജന്യ ഓറൽ ക്യാൻസർ നിർണ്ണയവും, ക്ഷയരോഗ നിർണ്ണയവും അവയെ പറ്റി ബോധവൽക്കരണ ക്ലാസ്സും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ സച്ചിൻ ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും, ഡോക്ടർ ശ്രുതി, ഡോക്ടർ ശിശിര എന്നിവർ പരിശോധന നടത്തുകയും ചെയ്തു. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ്  T.R ഷോബി ഉദ്ഘാടനം ചെയ്യുകയും, വേലൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ റോസ്‌ലിൻ, പഞ്ചായത്ത് ഹെൽത്ത് ഇസ്‌പെക്ടർ ഫാറൂഖ് എന്നിവർ പങ്കെടുത്തു.