- July 20, 2025
അമലയിൽ ന്യൂട്രിഷൻ കോൺഗ്രസ്
അമല ആശുപത്രിയിലെ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ന്യൂട്രിഷൻ കോൺഗ്രസ് മുംബൈ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രിഷൻ ഡിപ്പാർട്മെന്റ് മേധാവി ശിവശങ്കർ തിമ്മ്യൻ പ്യാതി ഉദ്ഘാടനം നിർവഹിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരക്കൽ സി എം ഐ, ഫാദർ ആന്റണി പെരിഞ്ചേരി സി എം ഐ, ന്യൂട്രിഷൻ ആൻഡ് ഡയ റ്റ റ്റിക്സ് ഇൻചാർജ് ഡോ. റീന കെ ചിറ്റിലപ്പിള്ളി, ക്യാൻസർ വിഭാഗം ഡോ. ഉണ്ണികൃഷ്ണൻ പി, ഡോ. സുനു സിറിയക്, ഡോ. ഫെബിൻ ആന്റണി എന്നിവർ ക്ലാസുകൾ നയിച്ചു. ഈ കാലഘട്ടത്തിൽ പുതിയ സാഹചര്യങ്ങളെ നേരിടാൻ ഡയറ്റീഷ്യ ൻസിനെ പ്രാപ്തമാക്കുന്നതിനായിരുന്നു ഈ സെമിനാർ. വിവിധ ജില്ലകളിൽ നിന്നായി നൂറ്റി മുപ്പതോളം പേർ പരിപാടിയിൽ പങ്കെടുത്തു.