അമല നഴ്സസ് വാരാഘോഷത്തിൻ്റെ ഭാഗമായി സൗജന്യ സെർവിക്കൽ ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ നിർണ്ണയവും സൗജന്യ പാപ് സ്മിയർ ടെസ്റ്റും, ബോധവൽക്കരണ ക്ലാസ്സും നടത്തി

  • Home
  • News and Events
  • അമല നഴ്സസ് വാരാഘോഷത്തിൻ്റെ ഭാഗമായി സൗജന്യ സെർവിക്കൽ ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ നിർണ്ണയവും സൗജന്യ പാപ് സ്മിയർ ടെസ്റ്റും, ബോധവൽക്കരണ ക്ലാസ്സും നടത്തി
  • May 09, 2025

അമല നഴ്സസ് വാരാഘോഷത്തിൻ്റെ ഭാഗമായി സൗജന്യ സെർവിക്കൽ ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ നിർണ്ണയവും സൗജന്യ പാപ് സ്മിയർ ടെസ്റ്റും, ബോധവൽക്കരണ ക്ലാസ്സും നടത്തി

അമല ഗ്രാമ പദ്ധതിയുടെയും അമല നഴ്സിംഗ് വിഭാഗത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൈപറമ്പ് പഞ്ചായത്ത് വാർഡ് നാല് No.64 അംഗണവാടിയിൽ വച്ച് 9/5/2025 വെള്ളി രാവിലെ 10 മണി മുതൽ അമല നഴ്സസ് വാരാഘോഷത്തിൻ്റെ ഭാഗമായി സൗജന്യ സെർവിക്കൽ ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ നിർണ്ണയവും സൗജന്യ പാപ് സ്മിയർ  ടെസ്റ്റും, ബോധവൽക്കരണ ക്ലാസ്സും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജോയിൻ്റ് ഡയറക്ടർ ഫാദർ ഡെൽജോ പുത്തൂർ CMI ഉദ്ഘാടനം ചെയ്തു. പുഴക്കൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് C.V കുരിയാക്കോസ് മുഖ്യാതിഥി ആയിരുന്നു. അമല നഴ്സിംഗ് ഇൻചാർജ് സിസ്റ്റർ ലിഖിത വിഷയാവതരണം നടത്തി. കൈപ്പറമ്പ് പഞ്ചായത്ത് വാർഡ് നാല് മെമ്പർ ലിൻ്റി ഷിജു ആശംസകൾ അറിയിച്ചു. അമല ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം ഡോക്ടർ അനഘ, ഡോക്ടർ സാറാ എന്നിവർ പരിശോധനയ്ക്കും ടെസ്റ്റിനും നേതൃത്വം നൽകി.