- August 08, 2025
സൗജന്യ ഭക്ഷ്യക്കിറ്റ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു
കർക്കിടകവും ഓണവും പ്രമാണിച്ച് അമല ഫെലോഷിപ്പ് നെടുമ്പാശ്ശേരി വിമാനത്താവള നഗരം യൂണിറ്റിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനും ഓണത്തിനും ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ശ്രീ എം.കെ. തോമസിന്റെ അധ്യക്ഷതയിൽ 2025 ഓഗസ്റ്റ് 8-ന് നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ശ്രീ ജയിൻ ജെ. തെക്കൻ ഭക്ഷ്യക്കിറ്റുകളുടെ വിതരണം നിർവഹിച്ചു. അമല ഫെലോഷിപ്പ് ജനറൽ സെക്രട്ടറി ശ്രീ ജോണി എ.വൈ , ട്രഷറർ ശ്രീ ജോസ് ആനത്താഴത്തു കോർ കമ്മിറ്റി അംഗങ്ങളായ ശ്രീ ജോൺസൺ പടയാട്ടിൽ , ശ്രീ ലൂവിസ് ഒ.സി, ശ്രീ ജെയിംസ് എം.ജെ, ശ്രീ ജോണി വി.ഡി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. . നിർധനരായ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ഭക്ഷ്യക്കിറ്റ് വിതരണം, അമല ഫെലോഷിപ്പിന്റെ എല്ലാ ഗുണഭോക്താക്കൾക്കും വലിയ ആശ്വാസമായി.