- May 05, 2025
അമല മെഡിക്കൽ കോളേജ് - അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രം
തൃശൂർ: അക്കാദമിക-ഗവേഷണ രംഗത്ത് പരസ്പ്‌പരം കൈകോർത്തു സംരംഭങ്ങൾ ആരംഭിക്കാനും നടപ്പിലാക്കാനും അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്‌സിറ്റിയുമായി, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ധാരണയായി. മേരിലാൻഡ് യൂണിവേഴ്‌സിറ്റി ഇന്റെർവെൻഷനൽ പൾമനോളജി വിഭാഗം മേധാവി ഡോ. അശുദോഷ് സച്ഛ് ദേവയും, അമല മെഡിക്കൽ കോളേജ് ഡയറക്‌ടർ ഫാ. ജൂലിയസ് അറക്കലും തമ്മിൽ ധാരണാപത്രം കൈമാറി.ക്ലിനിക്കൽ വിദ്യാഭ്യാസ-ഗവേഷണ മേഖലയിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കുക, ഫാക്കൽറ്റി സ്റ്റുഡന്റസ് എക്സ്ചേഞ്ച്, ആരോഗ്യ മേഖലയിലെ നൂതന വിഷയങ്ങളിൽ പരിശീലനങ്ങളും ശില്‌പശാലകളും സംഘടിപ്പിക്കുക., മെന്റർഷിപ്പ് ശക്തിപ്പെടുത്തുക എന്നീ തലങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഈ ധാരണ സഹായകരമാകും.മേരിലാൻഡ് യൂണിവേഴ്‌സിറ്റി പ്രതിനിധികളായ ഡോ. ബെഞ്ചമിൻ ടിം സുരൻ, ഡോ. ബിംല താപ്പ റോക്ക, അമല മെഡിക്കൽ കോളേജ് ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. റെന്നീസ് ഡേവിസ്. ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ജോബി തോമസ്, ഡോ. ഡേവിസ് പോൾ, ഡോ. കൃഷ്‌ണകുമാർ ഇ വി ഡോ. ലിഷ പി വി., ഡോ. ആന്റണി കള്ളിയത്ത് എന്നിവർ പങ്കെടുത്തു