- September 16, 2025
അമലയിൽ ഏറ്റവും ആധുനിക എഫാരിസിസ് മെഷീന്‍ പ്രവർത്തന സജ്ജം
അമല മെഡിക്കൽ കോളേജിൽ രക്തശേഖരണത്തിന് ഉതകുന്ന ഏറ്റവും ആധുനികമായ സ്പെക്ട്ര ഒപ്ടിയ എഫാരിസിസ് മെഷീന്‍ സ്ഥാപിച്ചു. ഇത്തരത്തിലെ രണ്ട് മെഷീന്‍ ഉള്ള മധ്യകേരളത്തിലെ ആദ്യ സ്ഥാപനമാണ് അമല. ഒരേസമയം കൂടുതൽ പേരിൽ നിന്നും രക്തം ശേഖരിക്കാനും വിവിധതരം രോഗികൾക്ക് ചികിത്സ നൽകാനും ഇതിലൂടെ സാധിക്കും. ഈ മെഷീന്റെ ഉദ്ഘാടനം എമിരിറ്റ സ് ബിഷപ്പ് മാർ ജേക്കബ് മനന്തോടത്ത് നിർവഹിച്ചു. ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ പ്രസംഗിച്ചു.