അമലാ മെഡിക്കൽ കോളേജിൽ ലാബ് വാരാഘോഷം സമാപിച്ചു

  • Home
  • News and Events
  • അമലാ മെഡിക്കൽ കോളേജിൽ ലാബ് വാരാഘോഷം സമാപിച്ചു
  • April 26, 2025

അമലാ മെഡിക്കൽ കോളേജിൽ ലാബ് വാരാഘോഷം സമാപിച്ചു

തൃശ്ശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഏപ്രിൽ 23 മുതൽ 26 വരെ നടന്ന ലാബ് വാരാഘോഷം വർണ്ണാഭമായ പരിപാടികളോടെ സമാപിച്ചു. ലബോറട്ടറി സേവനങ്ങൾ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതാണെന്ന സന്ദേശം അനേകരിലേക്ക് പകരുവാൻ ഇടവരട്ടെയെന്നാശംസകളോടെ , പ്രതീകാത്മകമായി വെള്ളരി പ്രാവിനെ പറപ്പിച്ച് ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ ലബോറട്ടറി ദിനം ഉദ്ഘാടനം ചെയ്തു.അമല മെഡിക്കൽ കോളേജിലെ മിക്കവാറും എല്ലാ ടെസ്റ്റുകളും  (380  ലബോറട്ടറി ടെസ്റ്റുകൾ)  ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മ ഉറപ്പു വരുത്തുന്ന സംവിധാനമായ എൻ. എ.ബി. എൽ.  അംഗീകാരം നേടിയിട്ടുള്ളതാണ്.  ലോകത്തിലെ തന്നെ ഏറ്റവും ഗുണമേന്മയേറിയ ഉപകരണങ്ങളാണ്  അമല ലബോറട്ടറികളിൽ ഉപയോഗിക്കുന്നത്. 30 ഡോക്ടർമാരും 130 ലബോറട്ടറി ടെക്നീഷ്യൻമാരും അടങ്ങുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന താണ് അമലയിലെ ലബോറട്ടറി സേവനങ്ങൾ.ആരോഗ്യ രംഗത്ത്  ലബോറട്ടറി ഡോക്ടർമാരും  ലാബ് ടെക്നീഷ്യൻമാരും  മറ്റ് ലാബ് ജീവനക്കാരും ചെയ്തുവരുന്ന വലിയ സേവനങ്ങളെ അഭിനന്ദിച്ച് , വൈസ് പ്രിൻസിപ്പൽ ഡോ. ലോല ദാസ് സംസാരിച്ചു.  ജോയിൻറ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി, ലാബ് ഡയറക്ടർ ഡോ. റീന ജോൺ , ബയോ കെമിസ്ട്രി വിഭാഗം മേധാവി ഡോ. ജോസ് ജേക്കബ് , പത്തോളജി വിഭാഗം മേധാവി ഡോ.  എം.സി. സാവിത്രി എന്നിവർ സന്ദേശം നൽകി.  59 പേർ രക്തദാനം നടത്തി.നാലു ദിവസങ്ങളിലായി നടന്ന ലബോറട്ടറി ദിനാചരണം ലാബ് സേവനങ്ങളുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന റീൽസ് മത്സരങ്ങൾ, രക്തദാന ക്യാമ്പ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫുഡ് ഫെസ്റ്റ്, എം.ബി.ബി.എസ്. വിദ്യാർത്ഥികൾക്കായുള്ള സ്കിൽ ലാബ് പരിശീലനം, എടക്കളത്തൂർ നിർമ്മല സദൻ നിവാസികളെ സന്ദർശിക്കൽ, ലാബ് ജീവനക്കാർക്കായുള്ള സൗഹൃദ ഉച്ചഭക്ഷണം എന്നിവ ശ്രദ്ധേയമായിരുന്നു. ലാബ് ജീവനക്കാരുടെ കൂട്ടായ്മയും സേവന മനോഭാവവും വിളിച്ചോതുന്ന പരിപാടികളാണ് ഈ ദിവസങ്ങളിൽ നടന്നത്. ഡോക്ടർ നിധിൻ പോൾ,  പ്രജിത്ത്  വി.പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.