- June 20, 2026
അമല ആയുർവേദ ആശുപത്രിയിൽ യോഗ ദിനാചരണം.
അമല ആയുർവേദ ആശുപത്രിയിൽ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ നിർവ്വഹിച്ചു. കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. സിസ്റ്റർ ഓസ്റ്റിൻ,യോഗ ട്രെയിനർ ആഷലത, എമർജൻസി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മന്ന മരിയ തെരാസ,ആയുർവേദ ഫിസിഷൻ ഡോ. ഫെമി പോൾ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും യോഗ പരിശീലനത്തിൽ പങ്കെടുത്തു.