- May 19, 2025
അമല ഫെല്ലോഷിപ്പ് കൊരട്ടി യൂണിറ്റ് വാർഷിക യോഗം
അമല ഫെല്ലോഷിപ്പ് കൊരട്ടി യൂണിറ്റ് വാർഷിക യോഗം മേഴ്സി കോപ്സ് ചെയർമാൻ അഡ്വ.കെ.ബി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.അമല മെഡിക്കൽ കോളേജ് ജോയിൻറ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരക്കൽ CMI മുഖ്യാതിഥിയായിരുന്നു.പ്രസിഡൻറ് വി.ജെ. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജോൺസൺ കക്കാട്ട്,ചാക്കപ്പൻ പോൾ വെളിയത്ത്, ജോസഫ് വർഗീസ്, ജോർജ് കുര്യൻ, സോണി സി. പുലിക്കോട്ടിൽ, ജോർജ് വി. ഐനിക്കൽ വി.ജി പോൾ, ടി.ഒ.പൗലോസ് എന്നിവർ പ്രസംഗിച്ചു. വാർഷിക യോഗത്തിനുശേഷം മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു