ഉദരരോഗ വിദഗ്ദരുടെ സമ്മേളനവും ശില്പശാലയും

  • Home
  • News and Events
  • ഉദരരോഗ വിദഗ്ദരുടെ സമ്മേളനവും ശില്പശാലയും
  • June 30, 2025

ഉദരരോഗ വിദഗ്ദരുടെ സമ്മേളനവും ശില്പശാലയും

അമല ഗാസ്ട്രോ സെന്‍ററും തൃശ്ശൂര്‍ ഗാസ്ട്രോ സൊസൈറ്റിയും ഹയാത്ത് റിജന്‍സിയില്‍വെച്ച് നടത്തിയ ഉദരരോഗ വിദഗ്ദരുടെ സമ്മേളനവും ശില്പശാലയും അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. പത്മശ്രീ. ഡോ. ഫിലിപ് അഗസ്റ്റിന്‍ "ക്രോണ്‍സ്"  രോഗത്തെ അധികരിച്ച് പ്രഭാഷണം  നടത്തി. അമല ആശുപത്രി പട്ടിക്കാട് തുടങ്ങുന്ന പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി സെന്‍ററിന്‍റെ സോഫ്റ്റ് ലോഞ്ചും ചടങ്ങില്‍വെച്ച് നടത്തി. ജോയിന്‍റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, അമല  ഗാസ്ട്രോ സെന്‍റര്‍ മേധാവിഡോ. സോജന്‍ ജോര്‍ജ്, ഡോ. അനൂപ് ജോണ്‍, ഡോ. രജനി ആന്‍റണി, ഡോ. ഡൊമിനിക് മാത്യു എന്നിവര്‍ മറ്റ് പ്രമുഖ ഡോക്ടര്‍മാരൊടൊപ്പം  സംവാദത്തില്‍ പങ്കെടുത്തു. പോസ്റ്റ് ഗ്രാജുവെറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി.