അമല ആശുപത്രിയില്‍ സൗജന്യ ഇലക്ട്രിക് ബഗ്ഗി സര്‍വ്വീസ് ആരംഭിച്ചു

  • Home
  • News and Events
  • അമല ആശുപത്രിയില്‍ സൗജന്യ ഇലക്ട്രിക് ബഗ്ഗി സര്‍വ്വീസ് ആരംഭിച്ചു
  • August 02, 2025

അമല ആശുപത്രിയില്‍ സൗജന്യ ഇലക്ട്രിക് ബഗ്ഗി സര്‍വ്വീസ് ആരംഭിച്ചു

അമല മെഡിക്കല്‍ കോളേജാശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലേക്ക് യാത്ര എളുപ്പമാക്കുന്നതിനായി സൗജന്യ ഇലക്ട്രിക് ബഗ്ഗി സര്‍വ്വീസ് ആരംഭിച്ചു. വയോജനങ്ങള്‍, വൈകല്യമുള്ളവര്‍, ഗര്‍ഭിണികള്‍, നടക്കാന്‍ബുദ്ധിമുട്ടുള്ളവര്‍ എന്നിവര്‍ക്ക് ഈ ബഗ്ഗി സര്‍വ്വീസ് വളരെ പ്രയോജനകരമാണ്. ബഗ്ഗി സര്‍വ്വീസിന്‍റെ ഫ്ളാഗ് ഓഫ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ നിര്‍വ്വഹിച്ചു. പൊയ്യ അമ്പൂക്കന്‍ ഫാമിലി ട്രസ്റ്റാണ് ബഗ്ഗി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഫാ.ഡോ.തോമസ് അമ്പൂക്കന്‍ ആശിര്‍വ്വാദകര്‍മ്മം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ , ഡോ.റോബര്‍ട്ട് അമ്പൂക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.