- June 26, 2025
അമലയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം
അമല മെഡിക്കൽ കോളേജിൽ ലഹരി വിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് ബോധവൽക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ,അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി. കെ സതീഷ്, വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഷെഫീഖ് യൂസഫ്, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സി.ആർ സാജു, പൾമൊണോളജി മേധാവി ഡോ. റെന്നീസ് ഡേവിസ്, സൈക്കാട്രി മേധാവി ഡോ. ഷെനി ജോൺ, ഹോസ്റ്റൽ വാർഡൻ ഡോ.സിസ്റ്റർ മോളി ക്ലയർ , സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ മിസ്റ്റർ. മഖാലോഫ് മാത്യു മാർട്ടിൻ, എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞയിൽ പങ്കെടുത്തു. 200 ഓളം മെഡിക്കൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു .