അമലയില്‍ ദേശീയ ഡെങ്കിദിനാചരണം

  • May 16, 2025

അമലയില്‍ ദേശീയ ഡെങ്കിദിനാചരണം

അമല മെഡിക്കല്‍ കോളേജില്‍ വിവിധപരിപാടികളോടെ നടത്തിയ ഡെങ്കിദിനാചരണത്തിന്‍റെയും ശുചീകരണപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലീല രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അമലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എ.എം.എഫ്.എ.സി.സി.യുടെ 2025 ,2026 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം  അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത് കുമാർ  നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍,  ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. സി ആർ സാജു എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി എന്നിവര്‍  പ്രസംഗിച്ചു. സ്റ്റാഫംഗങ്ങളും വിദ്യാര്‍ത്ഥികളും  ചേര്‍ന്ന് കാമ്പസ്സും പുറത്തും ക്ലീനിംഗ് നടത്തി. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച യൂണിറ്റുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.