- August 02, 2025
അമലയില്‍ ഫാര്‍മക്കോളജി സമ്മേളനവും എ.ഐ. ലാബ് ലോഞ്ചിംഗും നടത്തി
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ഫാര്‍മക്കോളജി സമ്മേളന ഉദ്ഘാടനവും എ.ഐ. ലാബ് ലോഞ്ചിംഗും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്.ഇളങ്കോ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്റണി മണ്ണുമ്മല്‍, ഫാര്‍മക്കോളജി എച്ച്.ഒ.ഡി. ഡോ.വി.കെ.പ്രതിഭ, ഡോ.ദീപ്തി രാമകൃഷ്ണന്, ഡോ.ലോല ദാസ്, ഡോ.റെന്നീസ് ഡേവിസ്, ഡോ.ബോണി രാജന്, ബാംഗ്ലൂര്‍ ഡോക്ടര്‍ അസിസ്റ്റ് എ.ഐ.കമ്പനി സി.ഇ.ഒ.അഭിലാഷ് രഘുനന്ദനന് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജിലെ നൂറ്റി നാൽപതോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു