- June 02, 2025
ആബാ സൊസൈറ്റി ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി.
അമലയിൽ പ്രവർത്തിക്കുന്ന ആബാ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായ് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണം പഠനോപകരണ വിതരണം എഴുത്തിനിരുത്തൽ എന്നിവയുടെ ഉദ്ഘാടനം മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് നിർവഹിച്ചു. ചടങ്ങിൽ അമല നഗർ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.ഫിനോഷ് കിറ്റിക്ക, കെനിയൻ മിഷൻ സെന്ററിലെ ഫാ. ജേക്കബ് അച്ചാണ്ടി, ആബാ ചെയർമാൻ ഫാ. ജൂലിയസ് അറയ്ക്കൽ, മോഡറേറ്റർ ഫാ. ഡെൽജോ പുത്തൂർ, പ്രസിഡന്റ് സി.എ. ജോസഫ്, കൺവീനർ പി.എൽ. ഡേവിസ് എന്നിവർ പ്രസംഗിച്ചു. 300 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.