- August 23, 2025
അമലയിൽ അനേസ്തെഷിയോളജി ശില്പശാല
അമല മെഡിക്കൽ കോളേജിൽ അനേസ്തെഷിയോളജി വിഭാഗം നടത്തിയ "ക്രോസ്സ് റോഡ്സ് ഓഫ് കെയർ" എന്ന ഏകദിന ശില്പശാലയുടെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ നിർവഹിച്ചു. വിവിധ ഓപ്പറേഷനുകൾക്ക് വിധേയരാകേണ്ട ഹൃദ് രോഗികളെ കുറിച്ചായിരുന്നു ചർച്ച. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റസി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, അനേസ്തെസിയോളജിവിഭാഗം മേധാവി ഡോ. സതീദേവി, അസോസിയേറ്റ് പ്രൊഫസർ ഡോ. ഡെർലിൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലെ പ്രഗൽഭരായ ഡോക്ടർമാർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി.