അമലയിൽ പരിശീലന ശില്പശാല

  • September 19, 2025

അമലയിൽ പരിശീലന ശില്പശാല

തൃശൂർ : അമല കാൻസർ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്‌മോൾ ലബോറട്ടറി ആനിമൽ ഹാൻഡ്‌ലിങ്ങ് ആൻഡ്‌ എക്സ്പീരിമെന്റേഷൻ എന്ന വിഷയത്തിൽ സെപ്റ്റംബർ 19,20 തിയ്യതികളിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ലബോറട്ടറി ആനിമലു ളെ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകൾ, പരീക്ഷണ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പ്രായോഗിക പരിചയം നൽകിയ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളും ഗവേഷകരും പങ്കെടുത്തു.സംവേദനാത്മക സെഷനുകളും പരിശീലനവും ഉയർന്ന ശാസ്ത്രചിന്താഗതിയും കൊണ്ട് ശ്രദ്ധേയമായ ശില്പശാലയിൽ, കേരള വെറ്റിനറി ആൻഡ്‌ ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി സർജറി ആൻഡ്‌ റേഡിയോളജി വിഭാഗം പ്രൊഫസർ ആയിരുന്ന ഡോ.സി. ബി. ദേവാനന്ദ്, വെറ്റിനറി സർജറി ആൻഡ്‌ റേഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ലീന ചന്ദ്രശേഖർ, അമല കാൻസർ റിസർച്ച് സെന്റർ ബിയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അച്ചുതൻ. സി. രാഘവമേനോൻ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഫർമകോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വിനോദ് കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി CMI, ഇൻസ്റ്റിറ്റ്യൂഷണൽ ആനിമൽ എത്തിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ടി. ഡി. ബാബു, സാക്രട്ടറി ഡോ. സൂരജ്,, റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. ജോബി തോമസ് തുടങ്ങിയവർ ശില്പശാല സമാപന ചടങ്ങിൽ പങ്കെടുത്തു.