- August 24, 2025
അമല ഓങ്കോളജി ഹെപ്പറ്റോ സെല്ലുലാർ കാഴ്‌സിനോമ കോൺഫറൻസ്
അമലയിലെ മെഡിക്കൽ ഓങ്കോളജിയും ക്ലിനിക്കൽ ഹെമറ്റോളജിയും സംയുക്തമായി നടത്തിയ ഹെപ്പറ്റോ സെല്ലുലാർ കാഴ്‌സിനോമയെ കുറിച്ചുള്ള തുടർ വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ നിർവഹിച്ചു.ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ, മെഡിക്കൽ ഓങ്കോളജി മേധാവി ഡോ. അനിൽ ജോസ് താഴത്ത്, റേഡിയേഷൻ ഓങ്കോളജി മേധാവി ഡോ.ജോമോൻ റാഫേൽ, ഓർഗനൈസിങ് സെക്രട്ടറി ഡോ. എം. കെ അദ്വൈത് എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. ഓങ്കോളജി, ഗ്യാസ്ട്രോഎൻട്രോളജി, റേഡിയോളജി എന്നീ വിഭാഗം ഡോക്ടർമാർ ചികിത്സ അനുഭവങ്ങൾ പങ്കുവെച്ചു.