- October 28, 2025
അമലയിൽ അന്താരാഷ്ട്ര ആരോഗ്യനിയമാവലിയെ കുറിച്ച് പ്രഭാഷണം
തൃശൂർ : അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ "അന്താരാഷ്ട്ര ആരോഗ്യ നിയമാവലിയും ട്രാവൽ മെഡിസിനും" എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണത്തിന് എത്തിയ ഓസ്ട്രിയയിലെ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയിലെ ഹ്യൂമൻ റിസോഴ്സസ് ഡിവിഷൻ രജിസ്റ്റർഡ് നേഴ്സ് ആയ മിസിസ്. ജാസ്മിൻ മണിയനിപുരത്തിന് സ്വീകരണം നൽകി. യാത്രാവേളകളിലെ ആരോഗ്യപരമായ വെല്ലുവിളികളും, അന്താരാഷ്ട്രതലത്തിലുള്ള ആരോഗ്യ നിയമങ്ങളും, പ്രായോഗിക പ്രാധാന്യമുള്ള വിഷയങ്ങളെയും കുറിച്ച് സംവദിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. പരിപാടിയിൽ ഡയറക്ടർ റവ. ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സി.ആർ. സാജു എന്നിവർ സംസാരിച്ചു