- August 09, 2025
40 ലക്ഷം രൂപയുടെ സൗജന്യ പദ്ധതികളുമായി അമല ഗ്രാമ
അമല ഗ്രാമ പദ്ധതികളുടെ രണ്ടാം വാർഷിക പ്രമാണിച്ച് അടാട്ട്,കൈപ്പറമ്പ്,വേലൂർ തോളൂർ എരുമപ്പെട്ടി എന്നീ പഞ്ചായത്തുകളിൽ 2025-26 വർഷത്തിൽ നടപ്പാക്കുന്ന 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതി രേഖകളുടെ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർമാരായ ഫാദർ ഡെൽജോ പുത്തൂർ, ഫാദർ ഷിബു പുത്തൻപുരയ്ക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ ഫാദർ ആന്റണി മണ്ണുമ്മൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വസന്ത് ലാൽ , ടി.ആർ.ഷോബി, വൈസ് പ്രസിഡന്റ് മാരായ ലില്ലി ജോസ്, ഉഷ, ഡോ: സി എം ശ്രുതി, ജനറൽമാനേജർ ബോർജിയോ ലൂയിസ്, വിവിധ പഞ്ചായത്ത് പ്രതിനിധികൾ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. മികച്ച പഞ്ചായത്ത് , ആശാവർക്കർ യൂണിറ്റ്, തൊഴിലുറപ്പ് യൂണിറ്റ്, പഞ്ചായത്ത് അടിസ്ഥാനത്തിൽ ഡെങ്കു ദിനാചരണ ക്വിസ് മത്സരവിജയികൾ എന്നിവരെ അവാർഡുകൾ നൽകി ആദരിച്ചു.