- May 10, 2025
125 പേർ രക്തം ദാനം ചെയ്ത് ഗബ്രിയേൽ അച്ചൻ്റെ ചരമ വാർഷികം.
അമല നഗർ: അമല ആശുപത്രിയുടെ സ്ഥാപക ഡയറക്ടർ, പദ്മഭൂഷൻ, ഫാദർ ഗബ്രിയേൽ ചിറമ്മൽ സി.എം.ഐ. യുടെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ചു അമല ആശുപത്രിയിലെ നഴ്സിംഗ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ, ലോക നഴ്സസ് ദിനാജരണത്തിന്റെ ഭാഗമായി , അമലനഗർ, സെന്റ് ജോസഫ് ഇടവകയുടെ സഹകരണ ത്തോടെ 125 പേർ രക്തം ദാനം ചെയ്തു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ , ഫാ. ജൂലിയസ് അറക്കൽ സി.എം. ഐ. അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ, ഫാ. ജെയ്സൺ മുണ്ടന്മാണി സി.എം.ഐ. സ്വാഗതം പറഞ്ഞു. സെന്റ് ജോസഫ് അമല നഗർ ഇടവക വികാരി, ഫാ. ഫിനോഷ് കീറ്റിക്ക, ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ. ട്രാൻസ് ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി, ഡോക്ടർ വിനു വിപിൻ , ഗബ്രിയേലച്ചൻ്റെ സഹോദര പുത്രൻ, ശ്രി . ഗബ്രിയേൽ, ഗബ്രിയേലച്ചൻ്റെ ശിഷ്യൻ, ശ്രീ. ആർ. കെ. രവി, ഡെപ്യുട്ടി നഴ്സിങ് സൂപ്രണ്ട് , സിസ്റ്റർ സിജി പയസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.