- October 24, 2026
അമലയിൽ ആസിഫ് സംസ്ഥാന സമ്മേളനവും അവാർഡ് ദാനവും
അമല മെഡിക്കൽ കോളേജിൽ നടത്തിയ ആങ്കയിലോസിംങ് സ്പോണ്ടിലിറ്റീസ് രോഗബാധിതരുടെ സംസ്ഥാന സമ്മേളനവും ഭിന്നശേഷി മേഖലയിൽ പ്രവർത്തിച്ചവർക്കുള്ള സംസ്ഥാന അവാർഡ് ദാനവും എം എൽ എ പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ, ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം മേധാവി ഡോ. പോൾ ടി ആന്റണി, ആസിഫ് നാഷണൽ കോഡിനേറ്റർ സൈജോ കണ്ണനായ്ക്കൽ, ഓർഗനൈസിംഗ് പ്രസിഡന്റ് നിഖിൽ ജോണി എന്നിവർ പ്രസംഗിച്ചു, ചടങ്ങിൽ അമല ഹോസ്പിറ്റൽ പി ആർ ഓ ജോസഫ് വർഗീസ്, ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സി.എം.ഐ, കെ. പി. പയസ്, സീമ.എൻ.തോമസ് എന്നിവരെയും മികച്ച ആസിഫ് പ്രവർത്തകരെയും അവാർഡ് നൽകി ആദരിച്ചു. നട്ടെല്ലുറപ്പിന്റെ 12 വർഷങ്ങൾ എന്ന പുസ്തവും, ലൈഫ് ബിയോണ്ട് എന്ന ഡോക്യുമെന്ററിയും പ്രകാശനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.