- May 25, 2026
അമലയിൽ ഫാ. ജോസ് സെയിൽസ് സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.
അമല മെഡിക്കൽ കോളേജിൽ ഫാ. ജോസ് സെയിൽസിന്റെ സ്മരണാർത്ഥം ആരംഭിച്ച വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ് കോർട്ടുകൾ ഉൾക്കൊള്ളുന്ന സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനം ദേശീയ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ നിർവഹിച്ചു. വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫും, ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ താരം സണ്ണി തോമസും നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയാസ് അറക്കൽ സി.എം.ഐ , അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ സി.എം.ഐ , പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ് എന്നിവർ പ്രസംഗിച്ചു.