ചെമ്പൂത്ര അമല സൂപ്പർ സ്പെഷ്യാലിറ്റി സെന്റർ ഉദരരോഗ നിർണയ ക്യാമ്പ് നടത്തി.

  • Home
  • News and Events
  • ചെമ്പൂത്ര അമല സൂപ്പർ സ്പെഷ്യാലിറ്റി സെന്റർ ഉദരരോഗ നിർണയ ക്യാമ്പ് നടത്തി.
  • October 15, 2026

ചെമ്പൂത്ര അമല സൂപ്പർ സ്പെഷ്യാലിറ്റി സെന്റർ ഉദരരോഗ നിർണയ ക്യാമ്പ് നടത്തി.

പട്ടിക്കാട് : ചെമ്പൂത്ര അമല സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെയും ചിറക്കാക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പാണ്ടിപ്പറമ്പ് ദേശം വിഷു ഉത്സവ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന ഉദരബോധവൽക്കരണ സെമിനാറും സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പും മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി ചെന്നിക്കര ഉദ്ഘാടനം ചെയ്തു. ഉത്സവ കമ്മിറ്റി പ്രസിഡന്റ് എ.എസ്.സനീഷ് അധ്യക്ഷത നിർവഹിച്ചു. സമ്മാന കൂപ്പണിന്റെ വിതരണ ഉദ്ഘാടനം എളങ്ങനൂർ മന സദാനന്ദൻ നമ്പൂതിരി ചിറക്കാക്കോട് സുബ്രഹ്മണ്യ മേൽശാന്തി ജിനീഷ് വാഴപ്പിള്ളിക്ക് നൽകി നിർവഹിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ, ഡോ.വിനീഷ് എന്നിവർ പ്രസംഗിച്ചു.