- October 18, 2025
അമലയിൽ സോഫ്റ്റ് എംബാം ഫ്രഷ് കടാവർ ഡിസെക്ഷൻ ഇ.എൻ. ടി. വർക്ക്ഷോപ്പ്
അമല മെഡിക്കൽ കോളേജ് ഇ.എൻ. ടി; അനാട്ടമി വിഭാഗങ്ങളുടെയും അസോസിയേഷൻ ഓഫ് ഓട്ടോറൈനോലാരിങ്കോളജി തൃശൂർ ചാപ്റ്ററിൻ്റെയും തൃശൂർ ഇ.എൻ. ടി. സർജൻസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫ്രഷ് കടാവർ ഡിസെക്ഷൻ ലൈവ് വർക്ക്ഷോപ്പ് നടത്തി. 15 ഓളം ഫ്രഷ് കടാവർ ഉപയോഗിച്ച് കൊണ്ടുള്ള കേരളത്തിലെ തന്നെ ആദ്യത്തെ ദ്വദിന ലൈവ് ഡിസെക്ഷൻ വർക്ക്ഷോപ്പിൽ 10 ഓളം മെഡിക്കൽ എക്സ്പെർട്ട്സ് പി.ജി. വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും ട്രെയിനിങ് നൽകി. ശില്പശാലയുടെ ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു. എ.ഒ.ഐ. സംസ്ഥാന പ്രസിഡൻ്റ് ഡോ. സുരേഷ് കുമാർ, ടെൻസ് സെക്രട്ടറി ഡോ. ഇന്ദുധരൻ, എ.ഒ.ഐ. തൃശൂർ പ്രസിഡൻ്റ് ഡോ. ബിനു രാജു ജോർജ്, അമൃതയിലെ ഡോ. സുബ്രഹ്മണ്യ അയ്യർ, അമല ഇ. എൻ. ടി. മേധാവി ഡോ. ആൻഡ്രൂസ്. സി. ജോസഫ്, പ്രൊഫ: ഡോ. അർജുൻ. ജി. മേനോൻ, അനാട്ടമി പ്രൊഫ: ഡോ. മിനി കരിയപ്പ എന്നിവർ പ്രസംഗിച്ചു.