- August 14, 2025
അമലയിൽ മെഡിക്കൽ സോഷ്യൽ വർക്കർമാരുടെ സംഗമം
അമലയിൽ നടത്തിയ മെഡിക്കൽ സോഷ്യൽ വർക്കർമാരുടെ സംഗമം "അൽമോനേഴ്സ് "-2025 അവാർഡ് ജേതാവും പോലീസ് ഓഫീസുമായ അപർണ ലവകുമാർ നിർവഹിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്ക് ഫെല്ലോഷിപ്പിന്റെ ലോഞ്ചിംഗ് കെസ് ഡയറക്ടർ ഫാ.തോമസ് വാഴക്കാല നിർവഹിച്ചു. (സി.ഒ.ഒ )സൈജു എടക്കളത്തൂർ,ഡോ.സോജൻ ആന്റണി( ബാംഗ്ലൂർ), ഡോ.സി. ജെ.ബിനീഷ് കോയമ്പത്തൂർ സിസ്റ്റർ.കൊച്ചു മേരി,അശ്വതി മോൾ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥികളും മെഡിക്കൽ സോഷ്യൽവർക്ക്ർമാരും സ്റ്റാഫ് അംഗങ്ങളും അടക്കം 250 പേർ പങ്കെടുത്തു.