അമലയിൽ 200 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി.

  • Home
  • News and Events
  • അമലയിൽ 200 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി.
  • June 12, 2025

അമലയിൽ 200 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി.

കാൻസർ രോഗംമൂലം മുടി നഷ്ടമായ 200  പേർക്ക്  അമല മെഡിക്കൽ കോളേജ് ആശുപത്രി സൗജന്യമായി വിഗ്ഗുകൾ നൽകി.അമല ഓഡിറ്റോറിയത്തിൽ വച്ചു നടന്ന 37 മത് സൗജന്യ വിഗ്ഗ് വിതരണ മീറ്റിങ്ങിൽ,  മുഖ്യ അതിഥി, മണലൂർ എം.എൽ.എ, ശ്രീ. മുരളി പെരുന്നെല്ലി,  വിഗ്ഗ് നൽകി ഉദ്ഘാടനകർമ്മം  നിർവ്വഹിച്ചു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ ജൂലിയസ് അറയ്ക്കൽ സി.എം.ഐ., അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് ഡയറക്ടർ , ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം.ഐ. , അമല മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ,  ഡോക്ടർ ദീപ്തി രാമകൃഷ്ണൻ, പത്തോളജി വിഭാഗം സീനിയർ റസിഡൻ്റ് , ഡോക്ടർ , ബിബി സൂസൻ എബി, വെൽനസ് വിഭാഗം മേധാവി , ഡോ. സിസ്റ്റർ നാൻസി എസ് എച്ച്, പ്രോഗ്രാo കോഡിനേറ്റർ, ശ്രീ. പി.ക്കെ  സെബാസ്റ്റ്യൻ , ശ്രീ. എം.ഡി. തോമാസ്, ശ്രീമതി ലിജ വി എന്നിവർ മീറ്റിങ്ങിൽ പ്രസംഗിച്ചു. സ്തനാർബുദം ബാധിച്ച 50   രോഗികൾക്ക് നിറ്റഡ് നോകേഴ്സും സൗജന്യമായി വിതരണം ചെയ്തു.  കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 പേർ മീറ്റിങ്ങിൽ പങ്കെടുത്തു. കേശദാനം = സ്നേഹദാനം ക്യാമ്പുകൾ  സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയ 51  വ്യക്തികളെയും മീറ്റിങ്ങിൽ മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഇതിനോടകം 2100 കാൻസർ രോഗികൾക്ക്  അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സൗജന്യമായി വിഗ്ഗുകളും 650 സ്തനാർബുദ രോഗികൾക്ക് സൗജന്യ മായി നിറ്റഡ് നോക്കേഴ്സും നൽകാൻ കഴിഞ്ഞതായി അമല ആശുപത്രി, ജോയിൻ്റ് ഡയക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി പറഞ്ഞു.. 465 പുരുഷന്മാർ ഉൾപെടെ  3 വയസ്സു മുതൽ 70 വയസ്സു വരെയുള്ള സമൂഹത്തിൻ്റെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ഇരൂപത്തി ഒന്നായിരം പേർ ഈ സ്നേഹ കൂട്ടായ്മയിലേക്ക് 30 സെൻ്റീ മീറ്റർ നീളത്തിൽ മുടി ദാനം ചെയ്തതുകൊണ്ടാണ് സൗജന്യമായി വിഗ്ഗുകൾ കൊടുക്കുവാൻ കഴിഞ്ഞതെന്നും, ഫാ. ജെയ്സൺ അറിയിച്ചു. ഇതുവരെ, ആവശ്യപെട്ടിട്ടുള്ള എല്ലാ കാൻസർ രോഗികൾക്കും സൗജന്യമായി വിഗ്ഗുകൾ നൽകാൻ  കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്നും സൗജന്യമായി കാൻസർ രോഗികൾക്ക് വിഗ്ഗ് നൽകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അമല ആശുപത്രിയിൽ മാത്രമല്ല മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്കും അമല ആശുപത്രിയിലെ പാലിയറ്റീവ് വിഭാഗത്തിൽ നിന്നും വിഗ്ഗുകൾ സൗജന്യമായി നൽകിവരുന്നുണ്ടെന്ന് ആശുപത്രി അധികാരികൾ പറഞ്ഞു. അമല നഴ്സിങ്ങ് കോളേജിലെ വിദ്യാർത്ഥികളും അമല ആശുപത്രിയിലെ ജീവനക്കാരും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമള്ള  51 പേരും 30 സെൻ്റീമീറ്റർ നീളത്തിൽ പൊതുമീറ്റിങ്ങിൽ മുടി മുറിച്ചു നൽകി.കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ കേശദാനക്യാമ്പ് നടത്തിയ 24 സ്ഥാപനങ്ങളെയും, കേശദാനം നടത്തിയവരെയും മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി മീറ്റിങ്ങിൽ ആദരിച്ചു.